സുരക്ഷിതമായ യാത്രയ്ക്ക് ഹെല്‍മെറ്റ് അനിവാര്യം ; ഹെൽമെറ്റ് മുടി കൊഴിച്ചിലിന് കാരണമാകാറുണ്ടോ ; മുടികൊഴിച്ചിൽ തടയാൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെ

Spread the love

ഇരുചക്ര വാഹനത്തിലുള്ള സുരക്ഷിതമായ യാത്രയ്ക്ക് ഹെല്‍മെറ്റ് അനിവാര്യമാണ്. എന്നാല്‍ പലരെയും അലട്ടുന്ന പ്രശ്നം ഹെല്‍മെറ്റ് മുടി കൊഴിച്ചിലുണ്ടാക്കുമെന്നതാണ്. ഏറെക്കുറെ കാര്യം ശരിയാണെങ്കിലും പൂര്‍ണമായും സത്യമല്ലതാനും.

ഏറെനേരം ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ തലയോട്ടിയിലെ വിയർപ്പു വർധിപ്പിക്കുകയും ഈ നനവു ശിരോചർമത്തിൽ പൂപ്പലിനും തുടർന്ന് താരനും ചൊറിച്ചിലിനും കാരണമാവുകയുമാണ് ചെയ്യുന്നത്. താരൻ വന്നുപെട്ടാൽ പിന്നെ മുടികൊഴിച്ചിൽ സാധാരണമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.

ഈർപ്പം കുറയ്ക്കുന്നതിനും അണുബാധകൾ തടയുന്നതിനും ഹെൽമെറ്റ് ലൈനറുകൾ പതിവായി വൃത്തിയാക്കുകയോ സ്കാർഫ് പോലുള്ളവ ധരിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്. ഹെൽമെറ്റ് തലയോട്ടിയിലെ പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്ന് ഇത് ഉറപ്പാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോട്ടിയിൽ‍ അണുബാധ ഉണ്ടാകാതിരിക്കാൻ

  • വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഒന്നിടവിട്ട് തലമുടി കഴുകുന്നത് തലയോട്ടിയിലെ പൊടിയും താരനും അകറ്റാന്‍ സഹായിക്കും.
  • മുടി തീരെ വരണ്ടാതാകാതിരിക്കാൻ ശ്രദ്ധിക്കുക. ഇതു ഹെൽമറ്റും മുടിയും തമ്മിൽ ഉരസി മുടി കൊഴിച്ചിലുണ്ടാക്കും.
  • ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.
  • ഹെൽമറ്റിനകം വശം എപ്പോഴും വൃത്തിയാക്കി ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തു വേണം വയ്ക്കാൻ, ഇതു അണുബാധ തടയും.
  • ഹെൽമറ്റ് ധരിക്കുന്നതിനു മുന്‍പ് തലമുടി ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് കവർ ചെയ്യുന്നത് വിയര്‍പ്പ് തടയാനും മുടി പൊട്ടിപോകുന്നത് ഒഴിവാക്കാനും സഹായിക്കും.