പാക് ജേഴ്‌സി അണിഞ്ഞു; പുലിവാൽ പിടിച്ച് ഇന്ത്യൻ ആരാധകൻ
ദുബായ്: ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ 42 കാരനായ സന്യാം ജയ്സ്വാൾ ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം കാണാൻ അൽപ്പം വൈകിയാണ് ദുബായിലെത്തിയത്. സ്റ്റേഡിയത്തിന് പുറത്ത് ഇന്ത്യൻ ജേഴ്സി തിരഞ്ഞെങ്കിലും വളരെ വൈകിയതിനാൽ കിട്ടിയില്ല. അങ്ങനെ അദ്ദേഹം ഒരു പാകിസ്ഥാൻ ജഴ്സി വാങ്ങി സ്റ്റേഡിയത്തിലേക്ക് പോയി.
ഒരു പാക് ആരാധകൻ ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കുന്നത് കണ്ട് സ്റ്റേഡിയത്തിലുണ്ടായിരുന്നവർ കണ്ണുമിഴിച്ചു. ജയ്സ്വാൾ എന്തിനാണ് ഇന്ത്യയ്ക്ക് വേണ്ടി കയ്യടിക്കുന്നതെന്ന് ചില പാക് ആരാധകർ ചോദിച്ചു. മത്സരത്തിന് ശേഷം ജയ്സ്വാളിന്‍റെ ചിത്രങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരുന്നു.
ജയ്സ്വാളിനെതിരെ കേസെടുക്കണമെന്ന് ചിലർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. വീട്ടിലേക്ക് ഭീഷണിസന്ദേശങ്ങളെത്തി. താന്‍ പിടിച്ചത് പുലിവാലാണെന്ന് ജയ്സ്വാളിന് ബോധ്യമായി. ഇന്ത്യൻ ടീമിന്‍റെ വലിയ ആരാധകനാണ് താനെന്ന് ജയ്സ്വാൾ പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group