സ്വന്തം ലേഖകൻ
കോട്ടയം: കൊച്ചിയിൽ ശനിയാഴ്ച മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യുസിസി നടത്തിയ പത്രസമ്മേളനത്തിൽ കണ്ടത് പുരുഷമേധാവിത്വം. വനിതാ കൂട്ടായ്മ നടത്തിയ പത്രസമ്മേളനത്തിൽ മറ്റൊരിക്കലും കാണാത്ത ആത്മരോഷത്തോടെ ചോദ്യങ്ങൾ ചോദിച്ച പുരുഷമാധ്യമ പ്രവർത്തകർ, പിണറായിയോടും, മോഹൻലാലിനോടും കാണിക്കാത്ത വീറും വാശിയും ആ വനിതാ സിനിമാ പ്രവർത്തകരോട് തീർത്തു. ഒരു ഭാഗം ചേർന്നു നിന്ന മാധ്യമപ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ യുവ മാധ്യമപ്രവർത്തകരിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുമുണ്ട്.
ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് മലയാളത്തിലെ നടിമാരുടെ സിനിമാ കൂട്ടായ്മയായ ഡബ്യുസിസിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പത്രസമ്മേളനം പ്രഖ്യാപിച്ചത്. എന്നാൽ, ഇതിനു മുൻപ് തന്നെ പല മാധ്യമപ്രവർത്തകരും നടിമാരെ വിളിച്ച് ഇതിന്റെ വിശദാംശങ്ങൾ തിരക്കിയിരുന്നു. എന്നാൽ, പത്രസമ്മേളനത്തിൽ മീടു വെളിപ്പെടുത്തലുണ്ടാകുമോ എന്നും, ഇത്തരത്തിൽ ഉണ്ടെങ്കിൽ മാത്രമേ പത്രസമ്മേളനത്തിനു നിൽക്കൂ എന്നും, അതുണ്ടെങ്കിൽ കത്തിക്കാമെന്നും പ്രഖ്യാപിച്ച ചില മാധ്യമപ്രവർത്തകർ വെളിപ്പെടുത്തലില്ലെങ്കിൽ തങ്ങൾ കൊച്ചിയിൽ നടക്കുന്ന അയ്യപ്പ സംരക്ഷണ കൂട്ടായ്മയിൽ പങ്കെടുക്കാൻ പോകുമെന്നും അറിയിച്ചു.
പത്രസമ്മേളനത്തിൽ ഇത് വെളിപ്പെടുത്തി തിരക്കഥാ കൃത്ത് ദീദി ദാമോദരൻ രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായി മാറിയത്. ചില മാധ്യമപ്രവർത്തകർ തന്നെ വിളിച്ച് ഇത്തരത്തിൽ തിരക്കിയെന്നായിരുന്നു ദീദി ദാമോദരന്റെ വെളിപ്പെടുത്തൽ. എന്നാൽ, ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് മാധ്യമ പ്രവർത്തകർ പ്രതികരിച്ചത്. എക്‌സ്‌ക്യൂസിവും, ബ്രേക്കിഗ് ന്യൂസിനും വേണ്ടി പല തവണ ഇവരുടെ പിന്നാലെ നടന്ന ചാനലുകൾ തന്നെയാണ് ദീദിയ്‌ക്കെതിരെ രംഗത്ത് എത്തിയത്. രൂക്ഷമായ ഭാഷയിലെ മാധ്യമ പ്രവർത്തകരുടെ പ്രതികരണം തത്സമയം പുറത്തെത്തുകയും ചെയ്തു.
എന്നാൽ, കൊച്ചിയിലെ ചില മാധ്യമപ്രവർത്തകരുടെ അജണ്ട വച്ചുള്ള ചോദ്യങ്ങൾക്കെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ യുവ മാധ്യമ പ്രവർത്തകർ രംഗത്ത് എത്തിയിരിക്കുന്നത്. അവരുടെ ഫെയ്‌സ്ബുക്കിലെ ഹാഷ് ടാഗ് പോസ്റ്റ് ഇങ്ങനെ-