play-sharp-fill
വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ വെടിവെച്ച്‌ കൊല്ലാന്‍ ഉത്തരവ്

വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ വെടിവെച്ച്‌ കൊല്ലാന്‍ ഉത്തരവ്

സ്വന്തം ലേഖിക

വയനാട് :പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വയനാട്ടിലെ വാകേരിയില്‍ യുവാവിനെ കൊന്ന കടുവയെ വെടിവെച്ച്‌ കൊല്ലാന്‍ ഉത്തരവ്.

 

മയക്കുവെടി വെച്ച്‌ പിടിക്കാനും ആവശ്യമെങ്കില്‍ വെടിവെച്ച്‌ കൊല്ലാനുമാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരിക്കുന്നത്. കടുവ നരഭോജിയാണെന്ന് ഉറപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മയക്കുവെടി വെച്ച്‌ പിടികൂടാനാണ് അദ്യം ഉത്തരവിട്ടത്. എന്നാല്‍ കടുവയെ വെടിവച്ച്‌ കൊല്ലണം എന്ന ആവശ്യത്തില്‍ ഉറച്ച്‌ നാട്ടുകാര്‍ പ്രതിഷേധം തുടരുകയായിരുന്നു. ഉത്തരവിറങ്ങിയതിന് പിന്നാലെ പ്രതിഷേധക്കാര്‍സ സമരം അവസാനിപ്പിക്കും. കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും.

 

ഇന്നലെ രാവിലെ 11 മണിയോടെ, പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച്‌ കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം.

 

എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്. നരഭോജി കടുവയാണിതെന്നും ഇതിനെ പിടികൂടി കൊന്നില്ലെങ്കിലും വീണ്ടും ആക്രമിക്കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.