മുണ്ടക്കൈ ദുരന്തബാധിതർക്ക് ഭവനപദ്ധതിയുമായി കോൺഗ്രസ്; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തറക്കല്ലിടും

Spread the love

കല്‍പ്പറ്റ:ചൂരൽമല- മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവഹിക്കും. കോൺഗ്രസ് നിർമ്മിക്കുന്ന നൂറു വീടുകളിൽ 50 വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയിൽ ആദ്യം നിർമ്മിക്കുന്നത്.

video
play-sharp-fill

ചടങ്ങിൽ പ്രിയങ്ക ഗാന്ധി എംപി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.1041 ചതുരശ്ര അടിയുള്ള വീടും എട്ട് സെൻറ് ഭൂമിയും ആണ് കോൺഗ്രസ് ദുരന്തബാധിതർക്ക് നിർമ്മിച്ചു നൽകുന്നത്.

പേരാവൂരിൽ കർഷക സംഘടന നേതാക്കളുമായും കർഷകരുമായുള്ള സംവാദത്തിനുശേഷമായിരിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പോവുക. രാവിലെ 11 മണിക്ക് പേരാവൂർ തുണ്ടിയില്‍ പാരിഷ് ഹാളിലാണ് പരിപാടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഹെലികോപ്റ്ററിൽ എത്തുന്ന രാഹുൽഗാന്ധി പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റേഡിയത്തിൽ ഇറങ്ങും. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.