video
play-sharp-fill

സൂചിപ്പാറ- പോത്തുകൽ വനമേഖലയിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ തിരച്ചിൽ നടത്തി: പോത്തുകല്ലിൽ 2 പേരുടെ ശരീരഭാ​ഗങ്ങൾ കണ്ടെത്തി

സൂചിപ്പാറ- പോത്തുകൽ വനമേഖലയിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ തിരച്ചിൽ നടത്തി: പോത്തുകല്ലിൽ 2 പേരുടെ ശരീരഭാ​ഗങ്ങൾ കണ്ടെത്തി

Spread the love

 

കൽപറ്റ: പ്രത്യേക ദൗത്യസംഘവുമായുള്ള വ്യോമസേനയുടെ ഹെലികോപ്റ്റർ സൂചിപ്പാറ-പോത്തുകല്ല് ഭാഗത്തെ വനമേഖലയിലേക്ക് പുറപ്പെട്ടു. കോഴിക്കോട്ടുനിന്ന് കൽപറ്റയിലെ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രണ്ടിൽ ലാൻഡ് ചെയ്ത ഹെലികോപ്റ്റർ, സേനാംഗങ്ങളുമായി 12 മണിയോടെയാണ് പറന്നുയർന്നത്.

 

സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ (എസ്.ഒ.ജി) വിദഗ്‌ധ പരിശീലനം ലഭിച്ച കമാൻഡോകളും സൈനികരുമാണ് സംഘത്തിലുള്ളത്. ഗൈഡുകളായി വനംവകുപ്പ് ജീവനക്കാരും ഇവർക്കൊപ്പമുണ്ട്. തിരുവനന്തപുരം പാങ്ങോട് ക്യാമ്പിലെ ലെഫ്. കേണൽ ഋഷി രാധാകൃഷ്ണൻ ദൗത്യത്തിന് നേതൃത്വം നൽകും.

 

ഉരുൾപൊട്ടി വെള്ളമൊഴുകിയ വഴിയിലൂടെയാണ് പരിശോധന നടത്തുക. സൂചിപ്പാറയിലെ സൺറൈസ് വാലിയിലും ചാലിയാറിന്റെ തീരങ്ങളിലുമാണ് പ്രധാനമായും തിരച്ചിൽ. ആറുപേർ വീതമുള്ള രണ്ട് സംഘമായി തിരിഞ്ഞാണ് ഈ മേഖലകളിലെ പരിശോധന. രണ്ട് വനംവകുപ്പ് ജീവനക്കാരും നാല് സൈനികരും അടങ്ങുന്ന ആദ്യ സംഘമാണ് ഹെലികോപ്റ്ററിൽ പുറപ്പെട്ടിരിക്കുന്നത്. ഇവരെ എയർഡ്രോപ് ചെയ്ത ശേഷം തിരികെ എത്തിയാവും നാല് കമാൻഡോകളും രണ്ട് സൈനികരുമടങ്ങുന്ന രണ്ടാമത്തെ സംഘവുമായി യാത്രതിരിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം, നിലമ്പൂരിലെ പോത്തുകല്ല് മുണ്ടേരി ഭാഗത്തുനിന്ന് രണ്ടു ശരീര ഭാഗങ്ങൾ ചൊവ്വാഴ്ച കണ്ടെത്തി. ദുരന്തത്തിൽ ഇതുവരെ 402 പേർ മരിച്ചെന്നാണ് ഒനൗദ്യോഗിക കണക്ക്. 227 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.