video
play-sharp-fill
ഉരുൾപൊട്ടൽ ദുരന്തം ; വയനാടിനെ നെഞ്ചോടു ചേര്‍ത്ത് കോട്ടയം

ഉരുൾപൊട്ടൽ ദുരന്തം ; വയനാടിനെ നെഞ്ചോടു ചേര്‍ത്ത് കോട്ടയം

വയനാട് ദുരിതബാധിതർക്കു സഹായമേകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായം തുടരുന്നു.
ജില്ലാ കളക്ടർ ജോണ്‍ വി. സാമുവല്‍ വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നുമുള്ള ചെക്കുകളും തുകയും ഏറ്റുവാങ്ങി.
പുതുപ്പള്ളി പയ്യപ്പാടി പട്ടമ്മപറമ്ബില്‍ മെർലിൻ തോമസ് 5,000 രൂപ കൈമാറി. കുമരകം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും സമാഹരിച്ച 61,770 രൂപ കുമരകം വില്ലേജ് ഓഫീസർ അജിമോൻ ജോസഫ് ഡിഡി യായി ജില്ലാ കളക്ടർക്ക് കൈമാറി.
ഉഴവൂർ തണല്‍ സ്വാശ്രയ സംഘം 12,501 രൂപയും കാരാപ്പുഴ ഭാരതിനഗർ റസിഡൻസ് അസോസിയേഷൻ 10,000 രൂപയും നല്‍കി.
മാങ്ങാനം സിഎംഎസ് എല്‍പി സ്‌കൂളിലെ വിദ്യാർഥികളായ ഏദൻ ജോണ്‍ തോമസ്, പവിത്ര പ്രഭു, ഇവാനിയ അന്ന ലിജോ എന്നിവർ തങ്ങളുടെ കുടുക്കയിലെ തുകയായ 1,711 രൂപ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെസി ബെന്നിക്കും അധ്യാപകർക്കും ഒപ്പം എത്തി ജില്ലാ കളക്ടർക്ക് കൈമാറി.