
വയനാട് ഉരുൾപൊട്ടൽ ; ദുരന്തബാധിത മേഖലകളിൽ തിരച്ചിലിനിടെ ചെളിനിറഞ്ഞ 5000 രൂപയും സ്വര്‍ണാഭരണങ്ങളും മിഠായിയുമടങ്ങിയ ബാഗ് കണ്ടു കിട്ടി
ഉരുള്‍പൊട്ടല്‍ തകർത്തെറിഞ്ഞ വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.
ചൂരല്‍ മലയില്‍ സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) നടത്തിയ പരിശോധനയില്‍ 5000 രൂപയും സ്വർണവും അടങ്ങുന്ന ബാഗ് കണ്ടെടുത്തു.
ദുരന്തത്തിന്റെ തീവ്രത വെളിവാക്കുന്നവിധത്തില്‍ ചെളിനിറഞ്ഞ നിലയിലായിരുന്നു പണവും ആഭരണങ്ങള്‍ നിറഞ്ഞ ബാഗും കിട്ടിയത്.
500ന്റെ ഏഴു നോട്ടകളും 100ന്റെ 2 നോട്ടുകളും 50ന്റെ 1 നോട്ടും 10 രൂപയുടെ 2 നോട്ടുകളുമാണ് കിട്ടിയത്.
ഒരു സ്വർണ മോതിരവും ഒരു സ്വർണപാദസരവും നാലുമിഠായികളും ഒരു 5 രൂപ നാണയവുമായിരുന്നു ജുവലറിയുടെ പേര് പതിച്ച ചെറിയ ബാഗിലുണ്ടായിരുന്നത്.
പണവും സ്വർണാഭരണങ്ങളും ചൂരല്‍മല പൊലീസ് കണ്‍ട്രോള്‍ റൂമില്‍ കൈമാറിയതായി എസ് ഒ ജി അറിയിച്ചു.
അതേസമയം, വയനാദ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 226 മരണമാണ് സംസ്ഥാന സര്‍ക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 403 ശരീരഭാഗങ്ങള്‍ കണ്ടെത്തി. 133 പേരെയാണ് കാണാതായത്.
ഒരു മൃതദേഹവും മൂന്ന് ശരീര ഭാഗങ്ങളും വെള്ളിയാഴ്ച സംസ്‌കരിച്ചു. 90 ഡിഎന്‍എ സാമ്ബിളുകള്‍ കൂടി ശേഖരിച്ചു. പരിശോധനകള്‍ക്കായി 126 പേരുടെ രക്തസാമ്ബിളുകള്‍ ശേഖരിച്ചു. 78 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
ജനകീയ തെരച്ചില്‍ ഞായറാഴ്ചയും തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു. ക്യാമ്ബിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാകും തെരച്ചില്‍. ആരെയും നിര്‍ബന്ധിക്കില്ല. പ്രാദേശിക ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ തെരച്ചിലില്‍ വിലപ്പെട്ടതാണ്.
തെരച്ചില്‍ എത്ര ദിവസം കൂടി എന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു.
വയനാട് ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തോട് അടിയന്തര പുനരധിവാസത്തിന് തുക ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു.
പുനര്‍നിര്‍മാണത്തിന് മാത്രം 2000 കോടിയാണ് ആവശ്യപ്പെട്ടത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. കുറഞ്ഞത് 90 ദിവസം ഇതിനാവശ്യമായി വരും. നിലവില്‍ ക്യാമ്ബുകള്‍ തുടരും.
ദുരിതാശ്വാസ ക്യാമ്ബുകളിലുള്ളവരെ വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ മന്ത്രി പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടെ 125 ഓളം വീടുകള്‍ ഇതിനായി കണ്ടെത്തി.
ഉടന്‍ താമസമാക്കാന്‍ കഴിയുംവിധത്തില്‍ ഇവയില്‍ പലതും തയ്യാറാണ്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയാലുടന്‍ താമസത്തിനായി നല്‍കും.
വീടുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ആവശ്യമായ ഫര്‍ണിച്ചറുകളും ഗൃഹോപകരണങ്ങളും ലഭ്യമാക്കുന്നതിനായി ഇടപെടുന്നതിന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു