video
play-sharp-fill
വയനാട്ടില്‍ പുലര്‍ച്ചെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി, വീട്ടമ്മയെ ആക്രമിച്ച്‌ സ്വര്‍ണ്ണം കവര്‍ന്നു; പ്രതി പിടിയില്‍

വയനാട്ടില്‍ പുലര്‍ച്ചെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി, വീട്ടമ്മയെ ആക്രമിച്ച്‌ സ്വര്‍ണ്ണം കവര്‍ന്നു; പ്രതി പിടിയില്‍

സ്വന്തം ലേഖകൻ

മാനന്തവാടി: വയനാട്ടില്‍ വീട്ടമ്മയെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച്‌ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അടൂര്‍ പന്നിവിള ലിനുഭവനില്‍ റോഷന്‍ എന്ന ലിജുവിനെ ആണ് തിരുനെല്ലി പൊലീസ് മോഷണം നടന്ന് മണിക്കൂറുകള്‍ക്കകം പൊക്കിയത്. കഴിഞ്ഞ ദിവസം തോല്‍പ്പെട്ടി ചെക്ക്പോസ്റ്റിന് സമീപത്തെ വീട്ടിലായിരുന്നു മോഷണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി വീട്ടിലേക്ക് ഓടിക്കയറിയ പ്രതി വീട്ടമയെ ആക്രമിച്ച്‌ കഴുത്തിലെ സ്വര്‍ണ്ണമാല പൊട്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ വീട്ടമ്മയുടെ തലക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പവന്‍ സ്വര്‍ണ്ണമാലയാണ് പ്രതി കവര്‍ന്നത്.

തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. തുടന്ന് ജില്ലയില്‍ നടത്തിയ വ്യാപകായ പരിശോധനക്ക് പിന്നാലെയാണ് പ്രതിയെ പിടികൂടാനായത്.

Tags :