play-sharp-fill
കാലവർഷമെത്തിയതോടെ മഴയാസ്വദിക്കാൻ സഞ്ചാരികളുടെ പ്രവാഹം ;വയനാടൻ ചുരം മുഴുവൻ മഞ്ഞ് പൊതിഞ്ഞിരിക്കുകയാണ്, ഒപ്പം നിർത്താതെ പെയ്യുന്ന നൂൽ മഴയും

കാലവർഷമെത്തിയതോടെ മഴയാസ്വദിക്കാൻ സഞ്ചാരികളുടെ പ്രവാഹം ;വയനാടൻ ചുരം മുഴുവൻ മഞ്ഞ് പൊതിഞ്ഞിരിക്കുകയാണ്, ഒപ്പം നിർത്താതെ പെയ്യുന്ന നൂൽ മഴയും

സ്വന്തം ലേഖിക

കൽപ്പറ്റ: കാലവർഷമെത്തിയതോടെ വയനാട്ടിലേക്ക് മഴയാസ്വദിക്കാൻ സഞ്ചാരികളുടെ പ്രവാഹം. കാലവർഷം ശക്തി പ്രാപിച്ചതോടെ മഴയാത്രക്കാരും ധാരാളമായി ചുരം കയറി തുടങ്ങി. പ്രളയത്തിനുശേഷം മാന്ദ്യത്തിലായ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഈ വർഷത്തെ മഴ പുത്തനുണർവ് നൽകുമെന്നാണ് പ്രതീക്ഷ.ചുരം മുഴുവൻ പൊതിഞ്ഞിരിക്കുകയാണ് മഞ്ഞ്. ഒപ്പം നിർത്താതെ പെയ്യുന്ന നൂൽമഴയുമാണ് സഞ്ചാരപ്രിയരെ വയനാട്ടിലേക്ക് ആകർഷിക്കുന്നത്. കാറിലും ബൈക്കിലുമായി മഴയാസ്വദിക്കാൻ ദിവസവും ആയിരങ്ങളാണ് ചുരം കയറുന്നത്. പ്രളയവും നിപ്പയുമെല്ലാം നിരാശയിലാഴ്ത്തിയ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുതുമഴ പുത്തനുണർവാണ് ഇപ്പോൾ നൽകുന്നത്. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് പ്രതിദിനം കാൽ ലക്ഷത്തോളം സഞ്ചാരികൾ വയനാട്ടിലേക്ക് എത്തുന്നുണ്ട്. മഴ ശക്തിപ്രാപിക്കുന്നതോടെ മൺസൂൺ ടൂറിസം ഇഷ്ടപ്പെടുന്ന വിദേശികളടക്കമുള്ളവർ വ്യാപകമായെത്തുമെന്നാണ് പ്രതീക്ഷ.