വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം;വീട്ടുമുറ്റത്തുനിന്ന വൃദ്ധയെ എടുത്തെറിഞ്ഞു; നട്ടെല്ലിനും കാലിനും പരിക്കേറ്റ വയോധിക ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി

Spread the love

കല്‍പ്പറ്റ: വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. കൈതവേലില്‍ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്.

video
play-sharp-fill

വീട്ടുമുറ്റത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കാട്ടാന തങ്കമ്മയെ തുമ്പിക്കൈയില്‍ എടുത്ത് എറിയുകയായിരുന്നു.

നട്ടെല്ലിനും കാലിനും പരിക്കേറ്റ വയോധിക ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group