
വയനാട് സർക്കാർ മെഡിക്കൽ കോളേജിലേക്ക് വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്.
വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിലേക്കാണ് ഒഴിവ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ യോഗ്യത രേഖകൾ സഹിതം ഫെബ്രുവരി 23ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
വയനാട് സർക്കാർ മെഡിക്കൽ കോളജിൽ ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് കരാർ നിയമനം.
യോഗ്യത: എം.ബി.ബി.എസ് യോഗ്യതയും, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 52,000 രൂപ ശമ്പളമായി ലഭിക്കും.
ഇന്റർവ്യൂ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഫെബ്രുവരി 23 രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.



