ആശ്വാസമായി താമരശ്ശേരി ചുരം റോഡ് നിയന്ത്രണങ്ങളോടെ തുറന്നു; നിരോധനം മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് മാത്രം;ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും;ഇരുവശങ്ങളിൽ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങൾ അനുവദിക്കില്ല

Spread the love

കോഴിക്കോട്: താമരശ്ശേരി ചുരം റോഡ് നിയന്ത്രണങ്ങളോടെ ഗതാഗതത്തിനായി തുറന്നു. ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും. ഇരുവശങ്ങളിൽ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങൾ അനുവദിക്കില്ല. ഒരേ സമയം ഒരുവശത്ത് നിന്നും മാത്രം ചരക്കുവാഹനങ്ങൾക്ക് അനുവാദം നൽകുകയുള്ളൂ.

ഹെയർപിൻ വളവുകളിൽ സ്ലോട്ട് തീരുമാനിക്കും. മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. അതേസമയം ചുരത്തിൽ നിരീക്ഷണം തുടരും.

കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ളവ ഇന്നലെ വൈകീട്ട് മുതൽ നിയന്ത്രണങ്ങളോടെ കടത്തിവിട്ടു. വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് മാത്രം നിരോധനം തുടരും. മറ്റെല്ലാ വാഹനങ്ങളും പോലീസിന്റെ നിയന്ത്രണത്തോടെ കടത്തിവിടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. വ്യാഴാഴ്ചയും ചുരം വ്യൂപോയന്റിനുസമീപം മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് കോഴിക്കോട്, വയനാട് കളക്ടര്‍മാര്‍ ഉത്തരവിടുകയായിരുനന്നു.

പിന്നീട് കോഴിക്കോട് കളക്ടര്‍ നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചു. റോഡിലേക്ക് വീണ മണ്ണ് നീക്കിയതിന് ശേഷമാണ് കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ള വാഹനങ്ങൾ കയറ്റിവിട്ടത്.