താമരശേരി ചുരത്തില്‍ വീണ്ടും ലോറി കുടുങ്ങി;വന്‍ ഗതാഗതക്കുരുക്ക്; നാലാം വളവ് മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ടനിര

Spread the love

കോഴിക്കോട്:താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങിയതിന് പിന്നാലെ വന്‍ ഗതാഗതക്കുരുക്ക്.നാലാം വളവ് മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്.

video
play-sharp-fill

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഏഴാം വളവില്‍ ലോറി കുടുങ്ങിയത്.സാങ്കേതിക പ്രശ്നങ്ങളാണ് ലോറി കേടാവാന്‍കാരണമെന്നാണ് പറയുന്നത്.

മെക്കാനിക്ക് എത്തി ലോറിയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്.ഉടന്‍ തന്നെ ലോറി മാറ്റാന്‍ കഴിയുമെന്നാണ് പറയുന്നത്. സ്ഥലത്ത് പൊലീസ് എത്തി ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള് തുടങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group