വയനാട്ടിലേക്ക് വിട്ടാലോ;വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിരോധനം പിൻവലിച്ചതായി വയനാട് കളക്ടര്‍

Spread the love

കൽപ്പറ്റ: വിനോദസഞ്ചാരികൾക്ക് ആശ്വാസം.വയനാട് ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു.

ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ, കാന്തൻപാറ, തൊള്ളായിരം കണ്ടി, ചെമ്പ്ര, മീൻമുട്ടി, നീലിമല വ്യൂ പോയിൻ്റ് എന്നിവ ഒഴികെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സാഹസിക ടൂറിസം കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കാമെന്നും ക്വാറികളുടെയും യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.