വയനാടിന് ആശ്വാസം; പനമരത്തെ കടുവ കാടുകയറി; കാൽപ്പാടുകൾ നോക്കി സ്ഥിരീകരണം; നിയന്ത്രണങ്ങൾ പിൻവലിച്ചു

Spread the love

പനമരം:വയനാട്ടിൽ ഭീതി പരത്തിയ കടുവ കാടുകയറി. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പടിക്കംവയലിൽ കൃഷിയിടത്തിലാണ് തിങ്കളാഴ്ച കടുവയെ കണ്ടത്.

video
play-sharp-fill

വനംവകുപ്പ് സർവ സന്നാഹങ്ങളോടെ 52 മണിക്കൂർ നടത്തിയ ദൗത്യത്തിന് പിന്നാലെയാണ് കടുവ കാടു കയറിയതായി സ്ഥിരീകരിച്ചത്.

കാൽപാടുകൾ പരിശോധിച്ചാണ് പാതിരി വനത്തിലേക്ക് കടുവ കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ നിയന്ത്രണങ്ങൾ പിൻവലിച്ചു. തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് പച്ചിലക്കാട് പടിക്കംവയലിൽ കടുവയെ കണ്ടത്. ഇതോടെ മേഖലയിൽ പല വാർഡുകളിലും സ്കൂളുകൾക്കും മറ്റും അധികൃതർ അവധി പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനമരം മേച്ചേരിയിലെ റോഡിലും സമീപത്തെ വയലിലും കടുവയുടെ കാൽപാടുകൾ കണ്ടെത്തിയതാണ് ബുധനാഴ്ചത്തെ ദൗത്യത്തിൽ നിർണായകമായത്.

ഈ കാൽപാടുകൾ പിന്തുടർന്ന വനപാലകർ പാതിരി വനത്തിലേക്ക് എത്തുകയായിരുന്നു. ഈ വനത്തിൽ നിന്നു തന്നെയാണ് റോഡുകളും പുഴയും വയലുകളും താണ്ടി കടുവ നാട്ടിൽ ഇറങ്ങിയത് എന്നാണ് സൂചന.