വയനാട്ടില്‍ കടുവയ്ക്കായുള്ള തെരച്ചില്‍ ആറാം ദിനത്തില്‍; തിരച്ചില്‍ കുങ്കി ആനകളായ വിക്രമിനെയും ഭരതിനെയും ഉപയോഗിച്ച്; മൂന്നിടത്ത് കൂടുകള്‍ സ്ഥാപിച്ചു

Spread the love

മാനന്തവാടി: വയനാട് വാകേരിയില്‍ യുവാവിനെ ആക്രമിച്ച്‌ കൊന്ന കടുവയ്ക്കായുള്ള തെരച്ചില്‍ ആറാം ദിവസമായ ഇന്നും തുടരും.

കുങ്കി ആനകളായ വിക്രമിനെയും ഭരതിനെയും ഉപയോഗിച്ചാണ് തെരച്ചില്‍. മൂന്നിടത്ത് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ കൂടുതല്‍ ഉദ്യോഗസ്ഥരെയും സ്ഥലത്തെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെതലയം, മേപ്പാടി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്നുള്ള വനപാലകരും ആര്‍.ആര്‍.ടിയും അടങ്ങുന്ന നൂറംഗ സംഘവും നോര്‍ത്തേണ്‍ സി.സി.എഫ് കെ.എസ്. ദീപ, ഡി.എഫ്.ഒ ഷജ്ന കരീം, വൈല്‍ഡ് ലൈഫ് വാര്‍ഡൻ പി. ദിനേശ് കുമാര്‍, ഫോറസ്റ്റ് വെറ്റിനറി സര്‍ജൻ ഡോ. അജേഷ്‌ മോഹൻദാസ്, ചെതലയം റെയിഞ്ചര്‍ അബ്ദുള്‍സമദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.