video
play-sharp-fill

കുടുംബവഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി; മൂന്ന് വയസ്സുള്ള കുഞ്ഞുമായി കാട്ടില്‍ കയറിയ യുവാവ് തിരികെയെത്തി

കുടുംബവഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി; മൂന്ന് വയസ്സുള്ള കുഞ്ഞുമായി കാട്ടില്‍ കയറിയ യുവാവ് തിരികെയെത്തി

Spread the love

സ്വന്തം ലേഖിക

വയനാട്: അട്ടപ്പാടിയില്‍ കുട്ടികളുമായി ആത്മഹത്യാ ഭീഷണി മുഴക്കി കാടുകയറിയ യുവാവ് തിരിച്ചെത്തി.

അഗളി പോലീസ് വനത്തില്‍ തിരച്ചില്‍ തുടരവെയാണ് മൂന്നു വയസുള്ള കുഞ്ഞുമായി അട്ടപ്പാടി ചിറ്റൂര്‍ ഊരിലെ ശ്രീകാന്ത് തിരിച്ചെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബ വഴക്കിനെ തുടര്‍ന്ന് ശ്രീകാന്ത് രണ്ടു കുട്ടികളുമായി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പ്രദേശവാസികള്‍ 5 വയസുള്ള കുട്ടിയെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിച്ചിരുന്നു.

യുവാവും ഭാര്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവങ്ങളൊക്കെ ഉണ്ടായത്. ഉച്ചക്ക് 12 മണിക്കാണ് സംഭവം. ചിറ്റൂര്‍ ഊരിലെ ഊരുമൂപ്പനാണ് ശ്രീകാന്ത്.

ഇയാള്‍ 12 മണിയോടെ ചിറ്റൂരിലെ അങ്കണവാടിയിലെത്തുന്നു. ഇവിടെ അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളുണ്ടായിരുന്നു. ഇവിടെ വെച്ചാണ് ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്.

ആത്മഹത്യ ഭീഷണിക്ക് ശേഷം രണ്ട് കുട്ടികളെയുമായി ശ്രീകാന്ത് വനത്തിനുള്ളിലേക്ക് കയറിപ്പോകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആശാ വര്‍ക്കറും നാട്ടുകാരും ചേര്‍ന്ന് ഒരു കുട്ടിയെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു.

എന്നാല്‍ മൂന്നു വയസ്സുള്ള മറ്റൊരു കുട്ടിയെയുമായിട്ടാണ് ശ്രീകാന്ത് കാട്ടിനുള്ളിലേക്ക് കയറിപ്പോയത്. അഗളി ഉച്ചക്ക് അങ്കണവാടിയിലെത്തുമ്പോള്‍ തന്നെ ശ്രീകാന്ത് മദ്യപിച്ച നിലയിലായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.