
വയനാട്: വയനാട് അട്ടമലയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടമല സ്വദേശി ബാലൻ (27) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. കൂലിപ്പണിക്കാരനായ യുവാവ് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ തേയില തോട്ടത്തിന് സമീപത്ത് റോഡിൽ വച്ചായിരുന്നു ആക്രമണം.
അതേസമയം ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ശാശ്വതമായ പരിഹാരം ലഭിക്കാതെ മൃതദേഹം ഇവിടെ നിന്നും നീക്കം ചെയ്യാൻ സമ്മതിക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.