
തിരുവനന്തപുരം: വയനാട് തുരങ്കപാതയ്ക്ക് ഫൈനല്‍ ക്ലിയറൻസ് ലഭിച്ചതായി പൊതുമരമാത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
അതിവേഗം നിർമാണം പുരോഗമിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസും ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറൻസാണിതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘വയനാട് തുരങ്കപാതയ്ക്ക് ഫൈനല്‍ ക്ലിയറൻസ്. അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭ്യമായിരിക്കുകയാണെന്ന സന്തോഷ വിവരം പങ്കുവയ്ക്കട്ടെ. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറൻസാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്’- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.



