‘വീട് എവിടെ കോണ്‍ഗ്രസേ..?’ വയനാട് പുനരധിവാസം: വീട് നിര്‍മാണം ആരംഭിക്കാത്തതിൽ കോണ്‍ഗ്രസ് ഭൂമിയില്‍ കുടില്‍ കെട്ടി ഡിവൈഎഫ്‌ഐ പ്രതിഷേധം

Spread the love

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയില്‍ കുടില്‍ക്കെട്ടി സമരവുമായി ഡിവൈഎഫ്‌ഐ.

video
play-sharp-fill

കുന്നംപറ്റയില്‍ കോണ്‍ഗ്രസിന്റെ ഭൂമിക്ക് പുറത്തുള്ള വഴിയിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുടില്‍ കെട്ടുന്നത്. വീട് നിര്‍മാണം ആരംഭിക്കാത്തതിലാണ് പ്രതിഷേധം.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിൻ്റെ നേതൃത്വലാണ് കുടില്‍ കെട്ടുന്നത്. ദുരന്തബാധിതരെ കോണ്‍ഗ്രസ് വഞ്ചിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട് പോയിട്ട് പിരിച്ച തുക എത്രയെന്ന് പറയാൻ പോലും കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് വി വസീഫ് വിമര്‍ശിച്ചു. സർക്കാരിൻ്റെ ടൗണ്‍ഷിപ്പില്‍ ദുരന്തബാധിതർക്ക് വേണമെങ്കില്‍ ഇപ്പോള്‍ തന്നെ താമസിക്കാമെന്നും വീടുകളുടെ പണി പൂർത്തിയായെന്നും താമസിക്കുന്നതിന് തടസം ഇല്ലെന്നും വസീഫ് പ്രതികരിച്ചു.