
ദുരന്തബാധിതരുടെ പുനരധിവാസത്തിന് രണ്ട് എസ്റ്റേറ്റുകള്‍ ഏറ്റെടുത്തു; 1000 സ്ക്വയര്‍ ഫീറ്റ് വീട് നല്‍കും; വയനാട്ടില്‍ ദുരന്തബാധിതരുടെ പ്രശ്നങ്ങളില്‍ ഫലപ്രദമായ തീരുമാനമെടുത്തതായി മന്ത്രി
തൃശ്ശൂർ: വയനാട്ടില്‍ ദുരന്തബാധിതരുടെ പ്രശ്നങ്ങളില്‍, അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കെ രാജൻ.
61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തു. ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയത്. ഇവരെയാണ് ഒന്നും രണ്ടും ഘട്ടമായി തയാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഇവർക്ക് സ്ഥലം നല്‍കും. 1000 സ്ക്വയർ ഫീറ്റില്‍ വീട് വെച്ച് നല്‍കും. 12 വർഷത്തേക്ക് വില്‍ക്കാൻ പാടില്ലെന്നത് ഭൂപതിവ് ചട്ട പ്രകാരം നേരത്തെയുള്ള നിബന്ധന മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്തബാധിതരില്‍ 2,188 പേർക്കുള്ള ദിനബത്തയും ദുരന്തബാധിതർക്കുള്ള ചികിത്സയും ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കുന്നവരുടെ ബില്ല് ഡിഎംഒക്ക് സമർപ്പിക്കണം. ഡിഎംഒ തുക അനുവദിക്കും.
8 പ്രധാന റോഡുകള്‍, 4 പാലങ്ങള്‍ എന്നിവ കൊണ്ടുവരും. മൈക്രോപ്ലാൻ
അനുസരിച്ച് ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് ജീവനോപാധി ഒരുക്കും.