വയനാട് പുനരധിവാസ പദ്ധതി: 100 വീടുകൾക്കായി നൽകിയ 20 കോടി രൂപയുടെ കണക്ക് രേഖകളോടെ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ; യൂത്ത് കോൺഗ്രസ് വെല്ലുവിളിക്ക് മറുപടി

Spread the love

തിരുവനന്തപുരം: വയനാട് ദുരന്തത്തെ തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 20 കോടി രൂപയുടെ സാമ്പത്തിക കണക്ക് ഡിവൈഎഫ്‌ഐ പുറത്തുവിട്ടു. അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് തുക കൈമാറിയതുമായി ബന്ധപ്പെട്ട കത്തും സംഘടന പ്രസിദ്ധീകരിച്ചു. കണക്ക് പുറത്തുവിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയ വെല്ലുവിളിക്ക് പിന്നാലെയാണ് ഡിവൈഎഫ്‌ഐ രേഖകള്‍ പുറത്തുവിട്ടത്.

video
play-sharp-fill

2025 ജനുവരി 15ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ഡിവൈഎഫ്‌ഐ സ്‌പോണ്‍സറായി പങ്കാളിയായതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വ്യക്തമാക്കി. സ്‌പെഷ്യല്‍ ഓഫീസര്‍, നിര്‍മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി, ഡിവൈഎഫ്‌ഐ എന്നിവ ചേര്‍ന്ന ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വീടിന് 20 ലക്ഷം രൂപയാണ് സ്‌പോണ്‍സര്‍ഷിപ്പ് തുകയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. 100 വീടുകള്‍ നിര്‍മിക്കുന്നതിനായാണ് 20 കോടി രൂപ ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് കൈമാറിയതെന്നും, ഈ തുകയും ചെലവുകളും ഓഡിറ്റിന് വിധേയമാക്കുന്ന സംവിധാനവും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വി.കെ. സനോജ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group