നരഭോജി കടുവയെ മയക്കുവെടിവെച്ച്‌ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും; ദേവര്‍ഗദ്ധ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം

Spread the love

വയനാട്: പുല്‍പ്പള്ളി ദേവർഗദ്ധ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച്‌ പിടികൂടും.

video
play-sharp-fill

ഇന്നലെ വൈകിട്ട് വീണ്ടും ജനവാസ മേഖലയില്‍ കടുവ എത്തിയിരുന്നു.
കടുവയെ പിടികൂടാൻ വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

കടുവ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങാൻ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് ശക്തമായ ജാഗ്രത നിർദ്ദേശമാണ് വനം വകുപ്പ് നല്‍കിയിരിക്കുന്നത്.
കടുവ കൂട്ടില്‍ അകപ്പെട്ടില്ലെങ്കില്‍ മയക്കുവെടി വെക്കാനുള്ള ടീമിനെയും സജ്ജമാക്കിയിടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളില്‍ പതിഞ്ഞ കടുവ, കേരള വനംവകുപ്പിന്റെ ലിസ്റ്റിലുള്ള കടുവ അല്ലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കർണാടക വനത്തില്‍ നിന്നും പിടികൂടിയ കടുവയാണിതെന്നും കർണാടക വനം വകുപ്പ് കേരള അതിർത്തിയില്‍ കൊണ്ടിട്ടതാണെന്നും ആരോപിച്ച്‌ സിപിഐഎം രംഗത്തെത്തിയിരുന്നു.