വയനാട് പച്ചിലക്കാട്ട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ തിരിച്ചറിഞ്ഞു; പിടിക്കൂടാനുള്ള ദൗത്യം തുടരുന്നു

Spread the love

വയനാട്: പച്ചിലക്കാട് പടിക്കംവയല്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നു.

video
play-sharp-fill

പ്രദേശത്തെ കാപ്പിത്തോട്ടത്തിന് അടുത്ത വയലില്‍ നിന്ന് കടുവയുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. ഈ ഭാഗത്ത് ക്യാമറ ട്രാപ്പുകളും ലൈവ് ക്യാമറയും സ്ഥാപിച്ച്‌ വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.

ഇതില്‍ നിന്ന് ലഭിക്കുന്ന ലൊക്കേഷൻ്റെ അടിസ്ഥാനത്തില്‍ ആർആർടി സംഘം ഇന്ന് ഡ്രോണ്‍ പരിശോധന പുനരാരംഭിക്കും.
അതിനിടെ, അഞ്ച് വയസ് പ്രായം വരുന്ന വയനാട് വന്യജീവി സങ്കേതത്തിലെ 112 ാം നമ്പർ കടുവയാണ് ജനവാസ മേഖലയില്‍ ഉള്ളതെന്ന് തിരിച്ചറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടിക്കംവയല്‍, ചുണ്ടക്കുന്ന് പ്രദേശങ്ങളില്‍ വനം വകുപ്പ് പട്രോളിങ്ങ് തുടരുകയാണ്. കടുവയെ മയക്കുവെടിവച്ച്‌ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. പനമരം,കണിയാമ്പറ്റ പഞ്ചായത്തുകളിലെ 10 വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.