
സ്വന്തം ലേഖകൻ
വയനാട്; കടുവയെ ചത്തനിലയിൽ കണ്ടെത്തി. വയനാട് അമ്പലവയല്‍ അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുരുക്ക് മുറുകിയ നിലയാണ് ജഡം കണ്ടത്. സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.
വയനാട് പൊന്മുടി കോട്ട ഇടക്കൽ ഭാഗത്തെ ഭീതിയിലാക്കിയ കടുവയാണിതെന്ന് സംശയമുണ്ട്. വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി. വെറ്റിനറി സർജനെത്തി നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. കടുവ ചത്തത് എങ്ങനെയാണെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകു എന്ന് വനംവകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group