
തിരച്ചിലിനിടെ കൂടല്ലൂരില്‍ വീണ്ടും കടുവയെത്തി; ഫാമിലെ ഇരുമ്പുവല തകര്‍ത്ത് കോഴികളെ പിടിച്ചു
സുല്‍ത്താൻബത്തേരി: പൂതാടി മൂടക്കൊല്ലി കൂടല്ലൂരില്‍ യുവാവിനെ കൊന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് നാടാകെ തിരച്ചില്‍ നടത്തുന്നതിനിടയില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടിന് തൊട്ടടുത്തുള്ള കോഴിഫാമിലെത്തിയ കടുവ ഇരുമ്ബുവല തകര്‍ത്ത് കോഴികളെ പിടികൂടി.
ചങ്ങനാപ്പറമ്പില്‍ ജനീഷിന്റെ കോഴിഫാമിലാണ് കടുവ ബുധനാഴ്ച പുലര്‍ച്ചെയെത്തിയത്. രണ്ട് ഷെഡ്ഡുകളിലെയും ഇരുമ്പുവലകള്‍ തകര്‍ത്താണ് കടുവ കോഴികളെ പിടികൂടിയത്. ഫാമിനോടുചേര്‍ന്നുള്ള മുറിയില്‍ ഫാമിലെ തൊഴിലാളിയായ സുധിയുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ ശബ്ദങ്ങളൊന്നും കേള്‍ക്കാത്തതിനാല്‍ ഇയാള്‍ പുറത്തിറങ്ങിയില്ല. ബുധനാഴ്ച രാവിലെ ആറുമണിയോടെ കോഴിക്ക് തീറ്റനല്‍കാനെത്തിയപ്പോഴാണ് കൂട് തകര്‍ത്തനിലയില്‍ കണ്ടത്.
വനംവകുപ്പിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധനനടത്തിയപ്പോള്‍ സമീപത്തെ കാപ്പിത്തോട്ടത്തില്‍ കടുവയുടെ കാല്‍പ്പാട് കണ്ടെത്തി. എന്നാല്‍, തോട്ടത്തിലൂടെ കടുവ ഏതുഭാഗത്തേക്കാണ് പോയതെന്ന് കണ്ടുപിടിക്കാനായില്ല.