വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; വളര്‍ത്തുനായയെ കൊന്നു; ഭീതിയിലായി ജനങ്ങൾ
സ്വന്തം ലേഖിക
വയനാട്: വയനാട് ബത്തേരിയില്‍ വീണ്ടും കടുവയുടെ ആക്രമണം.
വാകേരി ഏദന്‍വാലി എസ്റ്റേറ്റിലെ വളര്‍ത്തുനായയെ കടുവ ആക്രമിച്ച് കൊന്നു. നിരവധി തൊഴിലാളികള്‍ പണിയെടുക്കുന്ന എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം കടുവ എത്തിയത്. കടുവയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കാടുവിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ടും രണ്ട് മാസത്തിലേറെയായി പൊറുതിമുട്ടിയിരിക്കുകയാണ് വയനാട്ടിലെ വനാതിര്‍ത്തി ഗ്രാമങ്ങള്‍. കാട്ടാനശല്യം ഈയിടെയായി അതിരൂക്ഷമായെന്നാണ് പരാതി. ഒരു മാസം മുന്‍പാണ് മേപ്പാടി അരുണമലകോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈത്തിരിയില്‍ ചുള്ളികൊമ്പന്‍റെ ആക്രമണത്തില്‍ വയോധികന് ഗുരുതര പരിക്കേറ്റു. പുലര്‍ച്ചെ വീട്ടിനുള്ളിലേക്ക് കയറിയായിരുന്നു കാട്ടാനയുടെ പരാക്രമം.
ചുരുങ്ങിയ ദിവസത്തിനുള്ളില്‍ നിരവധി വീടുകളും വാഹനങ്ങളും കാട്ടാന തകര്‍ത്തു. ജനവാസ കേന്ദ്രങ്ങളിലൂടെയും പാതയോരങ്ങളിലൂടെയും നിത്യവും കാട്ടാനകള്‍ വിഹരിക്കുമ്പോള്‍ ജനങ്ങള്‍ ഭീതിയിലാണ്. രാത്രി വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ആയിരക്കണക്കിന് കുടുംബങ്ങള്‍. കാട്ടാന ശല്യത്തിന് ശാശ്വതപരിഹാരം കാണാന്‍ വനംവകുപ്പിന് സാധിക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഇപ്പോള്‍ മുന്‍പ് കാട്ടാനകളുടെ സാന്നിധ്യമില്ലാത്ത മേഖലകളില്‍ പോലും ശല്യം കൂടുന്നുവെന്നാണ് പരാതി.