video
play-sharp-fill

വയനാട് കളക്ടറേറ്റിനു മുൻപിൽ വയോധികന്റെ ആത്മഹത്യാ ശ്രമം: ഭൂമി പ്രശ്നത്തിൽ 9 വർഷം സമരം

വയനാട് കളക്ടറേറ്റിനു മുൻപിൽ വയോധികന്റെ ആത്മഹത്യാ ശ്രമം: ഭൂമി പ്രശ്നത്തിൽ 9 വർഷം സമരം

Spread the love

 

കൽപറ്റ: വയനാട് കളക്ടറേറ്റിന് മുൻപിൽ വയോധികൻ്റെ ആത്മഹത്യാശ്രമം. കഴിഞ്ഞ 9 വർഷമായി കളക്ടറേറ്റിനു മുൻപിൽ ഭൂമിപ്രശ്നത്തിൽ സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാൽ ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്.

 

മുസ്ലിം ലീഗ് നടത്തിയ സമരത്തിനിടെ ഇദ്ദേഹത്തിൻ്റെ സമരപ്പന്തലിൻ്റെ ഒരു ഭാഗം പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. പോലീസും പ്രവർത്തകരും ഇടപെട്ട് ജെയിംസിനെ ശാന്തനാക്കുകയായിരുന്നു.

 

വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കർ ഭൂമി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ്2015 ഓഗസ്റ്റ് 15 മുതൽ കലക്ടറേറ്റിനു മുൻപിൽ ജെയിംസും  കുടുംബംവും സമരം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group