വയനാട്ടിലെ യുവാവ് വെടിയേറ്റ് മരിച്ചതിൽ ദുരൂഹതകൾ നീങ്ങുന്നു; വെടിയേറ്റത് ദൂരത്ത് നിന്ന് ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Spread the love

സ്വന്തം ലേഖകൻ

വയനാട് : കൽപറ്റ കമ്പളക്കാട് യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിൽ ദുരൂഹതകൾ നീങ്ങുന്നു. മരണം കൊലപാതകമല്ലെന്ന് തെളിയിക്കുന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

വെടിയേറ്റത് ദൂരെ നിന്നാണെന്നും അബദ്ധത്തിൽ വെടിയേറ്റതാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമ്പളക്കാട് വന്നിയമ്പട്ടിയിൽ കോട്ടത്തറ സ്വദേശി ജയൻ (36) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ ഓടിക്കുമ്പോഴാണ് യുവാവിന് വെടിയേറ്റത്. ഇത് മറ്റാരെങ്കിലും പന്നിയെയോ മറ്റ് മൃഗത്തെയോ തുരത്തുന്നതിന് വെടിവച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

വെടി ശബ്ദം കേട്ട പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടത്. കാട്ടുപന്നി ശല്യം നിലനിൽക്കുന്ന പ്രദേശമാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു.

വയനാട് എസ്പി അരവിന്ദ് സുകുമാരൻ, കൽപറ്റ ഡിവൈഎസ്പി ഉൾപ്പെടെ 15 ഉദ്യോഗസ്ഥരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.