വയനാട്ടില്‍ എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തില്‍ വന്‍ കള്ളക്കളി; സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനുവേണ്ടി വഴിവിട്ട നീക്കങ്ങള്‍; വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ സ്കൂളില്‍ നിന്നടക്കം കുട്ടികളുടെ ടിസി വാങ്ങിപ്പിച്ചതായി തെളിവ്

Spread the love

സ്വന്തം ലേഖിക

വയനാട്: വയനാട്ടില്‍ എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തില്‍ വന്‍ കള്ളക്കളി.

സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍റെ മകന് നിയമനം നല്‍കാന്‍ വഴിവിട്ട നീക്കങ്ങള്‍ നടന്നെന്നാണ് വിവരം.
വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ സ്കൂളില്‍ നിന്നടക്കം കുട്ടികളുടെ ടിസി വാങ്ങിപ്പിച്ചതായി തെളിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറാം പ്രവര്‍ത്തി ദിനമുള്‍പ്പെടെ ടിസി അനുവദിച്ചതിന്‍റെ തെളിവുകള്‍ പുറത്ത് വന്നു. വെളളമുണ്ട എയുപി സ്കൂളിലാണ് സംഭവം. കുട്ടികളുടെ എണ്ണം തികയ്ക്കാനുളള ശ്രമത്തില്‍ വിദ്യാഭ്യാസ വകുപ്പും കൂട്ടുനിന്നു.

പി. ഗഗാറിന്‍റെ മകന്‍ പി ജി രഞ്ജിതിനാണ് ഇങ്ങനെ നിയമനം നല്‍കിയത്. തരുവണ സര്‍ക്കാര്‍ സ്കൂളിലെ 4 കുട്ടികളെ രഞ്ജിത് പ‌ഠിപ്പിക്കുന്ന വെളളമുണ്ട എയുപി സ്കൂളിലേക്ക് മാറ്റി. വഞ്ഞോടുളള എയ്ഡഡ് സ്കൂളിലെ കുട്ടികളെയും വെള്ളമുണ്ടയിലേക്ക് മാറ്റി. രാഷ്ട്രീയ സ്വാധീനത്താല്‍ വലിയ ക്രമക്കേട് നടന്നതായാണ് രക്ഷിതാക്കള്‍ പറയുന്നത്.