വയനാട് പുനരധിവാസം; കളക്‌ട്രേറ്റ് വളഞ്ഞ് യുഡിഎഫ് സംഘര്‍ഷം; പ്രവർത്തകർ കളക്‌ട്രേറ്റ് വളപ്പിലേക്ക് ചാടിക്കടന്നു; കടുത്ത നടപടികളുമായി പൊലീസ്

Spread the love

കല്‍പ്പറ്റ: വയനാട് പുനരധിവാസത്തില്‍ കടുത്ത വീഴ്ച സംഭവിച്ചെന്നാരോപിച്ച്‌ യുഡിഎഫ് കളക്‌ട്രേറ്റ് വളഞ്ഞ് നടത്തിയ ഉപരോധത്തില്‍ സംഘർഷം.

video
play-sharp-fill

ജില്ലയിലെ പ്രധാന യുഡിഎഫ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രതിഷേധം ഉദ്ഘാടനം ചെയ്തത് ഇ ടി മുഹമ്മദ് ബഷീർ എംപിയായിരുന്നു. രാപ്പകല്‍ സമരത്തിന് ശേഷമായിരുന്നു കളക്‌ട്രേറ്റിന്റെ ഗേറ്റുകള്‍ വളഞ്ഞ്, ജീവനക്കാരെ ഉള്ളിലേക്ക് കടത്തി വിടാതെയുള്ള യുഡിഎഫ് ഉപരോധം.

സമരത്തിനിടെ ചില ജീവനക്കാർ കളക്‌ട്രേറ്റിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ജീവനക്കാരൻ കളക്ടറേറ്റില്‍ കടന്നെന്നാരോപിച്ച്‌ യുഡിഎഫ് പ്രവർത്തകർ കളക്‌ട്രേറ്റ് വളപ്പിലേക്ക് ചാടിക്കടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ജീവനക്കാരനെയും കളക്‌ട്രേറ്റിനകത്തു കയറാൻ സമ്മതിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. പത്ത് സെന്റ് ഭൂമിയെങ്കിലും ഓരോ കുടുംബത്തിനും നല്‍കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.