video
play-sharp-fill

വയനാട്ടിൽ ഒരു പൊലീസുകാരന് കൂടി കൊറോണ വൈറസ് ബാധ : പൊലീസിന്റെ പ്രവർത്തനങ്ങളിൽ മാറ്റം

വയനാട്ടിൽ ഒരു പൊലീസുകാരന് കൂടി കൊറോണ വൈറസ് ബാധ : പൊലീസിന്റെ പ്രവർത്തനങ്ങളിൽ മാറ്റം

Spread the love

സ്വന്തം ലേഖകൾ

തിരുവനന്തപുരം: സ്ഥിതിഗതികൾ വഷളാക്കി വയനാട് ജില്ലയിൽ ഒരു പൊലീസുകാരന് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീച്ചു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസിന്റെ പ്രവർത്തനങ്ങിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

32 ദിവസം മുൻപ് വരെ വയനാട് ഗ്രീൻ സോണിലായിരുന്നു. പിന്നീടായിരുന്നു സ്ഥിതിഗതികൾ മാറിയത്. കോയമ്പേട് മാർക്കറ്റിൽ നിന്നും വന്ന ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളിൽ നിന്നുമാണ് പത്ത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംസ്ഥാനത്ത് ഇന്ന് 26 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിൽ പത്തുപേർക്കും മലപ്പുറം ജില്ലയിൽ അഞ്ചുപേർക്കും മൂന്നു വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള മൂന്നു പേർക്കും കോഴിക്കോട് ഒന്നും പത്തനംതിട്ടയിലും ഇടുക്കിയിലും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പതിനാല് പേർ മറ്റും സംസ്ഥാനങ്ങളിൽ നിന്നു വന്നവരും ഏഴുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവരുമാണ്.ഇപ്പോൾ 64 പേരാണ് ചികിത്സയിൽ കഴിയുന്നത്.

സംസ്ഥാനത്ത് ഇത്രയുമധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമാണ്. ഉയർന്ന രോഗ നിരക്ക് നാം നേരിടാൻ പോകുന്ന വലിയ വിപത്തിന്റെ സൂചനയാണെന്നും എന്നാൽ ജാഗ്രത തുടരണമെന്നും ഇതിനെയും നമ്മൾ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags :