ഇന്‍സ്‌പെക്ടറെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമം; കവര്‍ച്ചാകേസ് പ്രതികളെ പോലീസ് സാഹസികമായി പിടികൂടി..മൂന്നംഗസംഘത്തെ ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മാനന്തവാടി സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. …
പേരുദോഷത്തിനിടയിലും അന്വേഷണ മികവ് കാട്ടി പോലീസ്.ബസ് തടഞ്ഞുനിർത്തി ഒന്നരക്കോടിരൂപ കവർന്ന കേസിൽ പരാതി ലഭിച്ച് ദിവസങ്ങൾക്കകം കേസിന് തുമ്പുണ്ടാക്കിയതിന്റെ ആശ്വാസത്തിലാണ് പോലീസ്. സംഭവത്തിന്റെ ഗൗരവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ തിരുനെല്ലി പോലീസ് മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രനുമായി ബന്ധപ്പെട്ടിരുന്നു. തിരുനെല്ലി ഇൻസ്പെക്ടർ പി.എൽ. ഷൈജു, മാനന്തവാടി ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീം, കമ്പളക്കാട് ഇൻസ്പെക്ടർ എം.എ. സന്തോഷ്, കമ്പളക്കാട് എസ്.ഐ. എൻ.വി. ഹരീഷ് കുമാർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയാണ് പോലീസ് ആദ്യം ചെയ്തത്.
ഉൾപ്പെടെ 18 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
കവർച്ച നടത്തിയശേഷം പ്രതികൾ മൈസൂരുവിലെ ശ്രീരംഗപട്ടണത്താണ് തങ്ങിയതെന്ന് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരുന്നു. മൊബൈൽഫോൺ ലൊക്കേഷന്റെയും മറ്റും സഹായത്തോടെ അന്വേഷിച്ചപ്പോൾ കവർച്ചസംഘത്തിലെ കുറച്ചുപേർ ഡൽഹിയിലുണ്ടെന്ന് പോലീസ് മനസ്സിലാക്കി. ഡൽഹിയിൽനിന്ന് ഹൈദരാബാദ്-ബെംഗളൂരു വഴി മൈസൂരു ശ്രീരംഗപട്ടണത്തേക്ക് നാലംഗസംഘം യാത്ര തിരിച്ചിരുന്നു. ഇവരെ പിടികൂടാനായി പോലീസ് വെള്ളിയാഴ്ച മൂന്ന് സ്വകാര്യവാഹനങ്ങളിലായാണ് പുറപ്പെട്ടത്.
അന്വേഷണസംഘം മാണ്ഡ്യയിലെത്തിയപ്പോഴേക്കും കവർച്ചസംഘം ശ്രീരംഗപട്ടണം വിട്ടെന്ന് മനസ്സിലാക്കി. എസ്.ഐ. ഹരിഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിന്തുടർന്ന് വിവരങ്ങൾ യഥാസമയം അന്വേഷണസംഘത്തിന് കൈമാറി. ഇൻസ്പെക്ടർ പി.എൽ. ഷൈജു ഉൾപ്പെടുന്ന സംഘം മാണ്ഡ്യ സിറ്റിയിൽനിന്ന് 10 കിലോമീറ്റർ മാറിയും ഇൻസ്പെക്ടർ എം.എ. സന്തോഷും സംഘവും മാണ്ഡ്യ സിറ്റിയിലും നിലയുറപ്പിച്ചു. മാണ്ഡ്യ പോലീസിന്റെ സഹായത്തോടെ റോഡ് മുഴുവനായും അടച്ച് വാഹനപരിശോധന നടത്തുകയെന്നു ധരിപ്പിച്ചാണ് നാലുപേരെ സാഹസികമായി പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോബിഷായിരുന്നു കാറോടിച്ചിരുന്നത്. പോലീസാണെന്ന് മനസ്സിലായതോടെ തിരുനെല്ലി ഇൻസ്പെക്ടർ പി.എൽ. ഷൈജുവിനെ ഇടിച്ച് വാഹനം പിന്നോട്ടെടുക്കാൻ ശ്രമിച്ചു. ഇദ്ദേഹത്തിന്റെ വലതുകാലിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങിയെങ്കിലും കാര്യമായ പരിക്കില്ല. വാഹനം വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കവർച്ചസംഘം സഞ്ചരിച്ച വാഹനം സമീപത്തുണ്ടായിരുന്ന വാഹനത്തിലും ഉരസിയിരുന്നു. ഈ വാഹനത്തിലുണ്ടായിരുന്നവരും ഇറങ്ങി കവർച്ചക്കാരെ പിടികൂടാൻ പോലീസിനെ സഹായിച്ചു.
മൂന്നംഗസംഘത്തെ ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മാനന്തവാടി സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അസി. സബ് ഇൻസ്പെക്ടർ ബിജു വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എം. തൽഹത്ത്, സിവിൽ പോലീസ് ഓഫീസർമാരായ യു. അൽത്താഫ്, എം.എ. ഫിനു, കെ.കെ. വിപിൻ, സി.കെ. നൗഫൽ, എം.എ. അനസ്, ആർ. ദേവജിത്ത്, പി.ടി. സരിത്ത്, വി.പി. പ്രജീഷ്, കെ.കെ. സുഭാഷ്, സൈബർ സെല്ലിലെ എ.ടി. ബിജിത്ത്‌ലാൽ, മുഹമ്മദ് സക്കറിയ എന്നിവരും കേസന്വേഷണത്തിൽ പങ്കെടുത്തു.