വയനാട്ടില്‍ പുതിയ ചരിത്രം; പണിയ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ അധ്യക്ഷനായി പി.വിശ്വനാഥൻ

Spread the love

വയനാട്: പണിയ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ അധ്യക്ഷനായി പി.വിശ്വനാഥൻ.

video
play-sharp-fill

കല്‍പറ്റയില്‍ എല്‍ഡിഎഫ് ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ചരിത്രം പിറന്നത്. എടകുനി ഡിവിഷനില്‍ നിന്നാണ് വിശ്വനാഥൻ കൗണ്‍സിലറായി നഗരസഭയില്‍ എത്തിയത്.

ആദിവാസി ക്ഷേമസമിതി ജില്ലാ അധ്യക്ഷനും കല്‍പ്പറ്റ ഏരിയ കമ്മിറ്റി അംഗവുമായ പി.വിശ്വനാഥനാണ് പുതിയ ചരിത്രം കുറിച്ചത്. 2015ല്‍ കൗണ്‍സിലർ ആയിരുന്നുവെങ്കിലും ആദ്യമായാണ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് ഭരിക്കുന്ന നഗരസഭ ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തതോടെയാണ് പണിയ വിഭാഗത്തില്‍ നിന്നുള്ള ആദ്യ അധ്യക്ഷൻ എന്ന പദവി വിശ്വനാഥനിലെത്തിയത്. എടഗുനി പവാർഡില്‍ നിന്നും വലിയ ഭൂരിപക്ഷത്തോടെയാണ് വിശ്വനാഥന്റെ വിജയം.