
വയനാട് കത്തിക്കണം എന്നും അതിനായി എല്ലാവരും ഒരുങ്ങിയിരിക്കണമെന്നും ശബ്ദ സന്ദേശം; കലാപാഹ്വാനത്തിന് സ്വമേധയാ കേസെടുത്ത് മാനന്തവാടി പൊലീസ്
മാനന്തവാടി: വയനാട് കത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്.
കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് സന്ദേശം പുറത്തുവന്നത്. സംഭവത്തില്‍ മാനന്തവാടി പൊലീസ് കലാപാഹ്വാനത്തിന് സ്വമേധയാ കേസെടുത്തു.
കുറുവാ ദ്വീപ് റോഡിലെ വനമേഖലയില്‍ ചെറിയമലയില്‍ വി എസ്.എസ് ജീവനക്കാരൻ പോളിനെ കാട്ടാന ആക്രമിച്ചതിനെ തുടർന്നാണ് ശബ്ദസന്ദേശം പ്രചരിച്ചത്. അദ്ദേഹത്തെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ മാനന്തവാടി പൊലീസ് കാലാപ ആഹ്വാനത്തിന് സ്വമേധയാ കേസെടുക്കുകയായിരുന്നു.
Third Eye News Live
0