video
play-sharp-fill

വയനാട്ടില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ഭര്‍ത്താവിന് പിന്നാലെ പരിക്കേറ്റ ഭാര്യയും കൊല്ലപ്പെട്ടു; കുത്തേറ്റത് കഴുത്തിനും നെഞ്ചിനും ഇടയ്ക്ക്; ഇരുനില വീട്ടില്‍ ദമ്പതികള്‍ താമസിച്ചിരുന്നത് ഒറ്റയ്ക്ക്; കൊലപാതകം മോഷണശ്രമത്തിനിടയിലാകാമെന്ന് പൊലീസ്

വയനാട്ടില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ഭര്‍ത്താവിന് പിന്നാലെ പരിക്കേറ്റ ഭാര്യയും കൊല്ലപ്പെട്ടു; കുത്തേറ്റത് കഴുത്തിനും നെഞ്ചിനും ഇടയ്ക്ക്; ഇരുനില വീട്ടില്‍ ദമ്പതികള്‍ താമസിച്ചിരുന്നത് ഒറ്റയ്ക്ക്; കൊലപാതകം മോഷണശ്രമത്തിനിടയിലാകാമെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകന്‍

വയനാട്: മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കൊല്ലപ്പെട്ടു. വയനാട് പനമരം താഴെ നെല്ലിയമ്പത്ത് പത്മാലയം കേശവന്‍ മാസ്റ്റര്‍, ഭാര്യ പത്മാവതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുനില വീട്ടില്‍ ദമ്പതികള്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അഞ്ചുക്കുന്ന് സ്‌കൂളിലെ റിട്ടയര്‍ഡ് കായിക അധ്യാപകനാണ് കേശവന്‍ മാസ്റ്റര്‍.

ഇന്നലെ രാത്രിയായിരുന്നു ആക്രമണം. മുഖം മൂടി ധരിച്ചെത്തിയ രണ്ടു പേരാണ് ഇവരെ ആക്രമിച്ചത് എന്നാണ് സൂചന. കേശവന്‍ മാസ്റ്റര്‍ തല്‍ക്ഷണം മരിച്ചു. കേശവന്‍ മാസ്റ്റര്‍ക്ക് നെഞ്ചിനും വയറിനുമാണ് കുത്തേറ്റത്. പത്മാവതിക്ക് നെഞ്ചിനും കഴുത്തിനുമിടയിലാണ് കുത്തേറ്റത്. ഗുരുതരാവസ്ഥയിലായിരുന്ന പത്മാവതി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണെന്ന് കണ്ടതെന്ന് ഇവരുടെ ബന്ധുവും അയല്‍വാസിയുമായ പൊലീസ് ഉദ്യോഗസ്ഥന്‍ അജിത് പറയുന്നു. അജിത്താണ് വീട്ടില്‍ ആദ്യം എത്തിയത്.

സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന ആരംഭിച്ചിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയാകാം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

 

 

Tags :