
വയനാട്ടിലെ എംപി രാഹുല്‍ തന്നെയെന്ന് ടി സിദ്ദിഖ്; ജില്ലയില്‍ പ്രതിഷേധം; റോഡ് ഉപരോധവുമായി കോണ്‍ഗ്രസ്
സ്വന്തം ലേഖിക
ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടി ചോദ്യം ചെയ്ത് വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം.
കല്‍പ്പറ്റയിലെ ബിഎസ്‌എന്‍എല്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് ഉപരോധവും നടത്തുകയാണ് കോണ്‍ഗ്രസ്. ജില്ലയിലുടനീളം പ്രതിഷേധിക്കുകയാണ് കോണ്‍ഗ്രസ്.
ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലും പ്രതിഷേധം. ടി സിദ്ദിഖ് എംഎല്‍എയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
രാഹുല്‍ ഗാന്ധിയെ ബിജെപി വേട്ടയാടുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. അദാനിക്കെതിരെ സംസാരിച്ചതിനുള്ള പ്രതികാരമാണ്. എന്ത് സാഹചര്യം വന്നാലും രാഹുല്‍ ഗാന്ധി തന്നെയാണ് വയനാട്ടിലെ എംപിയെന്നും സിദ്ദിഖ് പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി അംഗീകരിക്കില്ലെന്ന് വയനാട് ഡിസിസി പ്രസിഡന്‍റ് എന്‍ ഡി അപ്പച്ചന്‍ വ്യക്തമാക്കി. വയനാട്ടില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഡിസിസി.