
സ്വന്തമായി മാജിക് മഷ്റൂം ഫാം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിൽപ്പന: വയനാട്ടിൽ കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി എക്സൈസ്
വയനാട്: വയനാട് കാട്ടിക്കുളത്ത് കാറിൽ കടത്തിയ ലഹരി മരുന്ന് എക്സൈസ് പിടിച്ചെടുത്തു. മാജിക് മഷ്റൂം, കഞ്ചാവ്, ചരസ് എന്നിവയാണ് വാഹന പരിശോധനക്കിടെ പിടിച്ചെടുത്തത്. ബംഗളൂരു സ്വദേശി രാഹുൽ റായ് കടത്താൻ ശ്രമിച്ച 276 ഗ്രാം മാജിക് മഷ്റൂം 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ്സ് പിടിച്ചെടുത്തത്.
പ്രതി മാജിക് മഷ്റൂം ഫാം ബാംഗ്ലൂരിൽ നടത്തുന്നുണ്ടെന്നാണ് എക്സൈസ് സംശയിക്കുന്നത്. സ്വന്തമായി മാജിക് മഷ്‌റൂം നിർമിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വിദേശത്തേക്കും കയറ്റി അയക്കാനായി മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ലോക മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നാണ് ഇത്. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0