play-sharp-fill
ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനവും തുടരും ; ഡ്രോൺ തിരച്ചിൽ ഇന്ന് തുടങ്ങും; തിരച്ചിൽ നടത്തുക ആറ് സോണുകളായി 40 ടീമുകൾ ; തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും

ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനവും തുടരും ; ഡ്രോൺ തിരച്ചിൽ ഇന്ന് തുടങ്ങും; തിരച്ചിൽ നടത്തുക ആറ് സോണുകളായി 40 ടീമുകൾ ; തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും

സ്വന്തം ലേഖകൻ

വയനാട്: ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചിൽ. ‌‌ഇന്നലെ 14 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ചാലിയാറിൽ നിന്ന് ഏഴ് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളുമാണ് കിട്ടിയത്. ആകെ 189 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 69 മൃതദേഹങ്ങളും 120 ശരീരഭാഗങ്ങളും ഇതിൽ ഉൾപ്പെടും.

37 പുരുഷൻമാർ, 27 സ്ത്രീകൾ, മൂന്ന് ആൺകുട്ടികൾ, രണ്ട് പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. 180 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. 149 മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയി. മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഡൽഹിയിൽ നിന്ന് ഡ്രോൺ ബേസ്ഡ് റഡാർ തിരിച്ചിലിനായി എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് സോണുകളായി 40 ടീമുകളാണ് ഇന്ന് തിരച്ചിൽ നടത്തുക. സൈന്യം, എൻ.ഡി.ആർ.എഫ്, നേവി, എയർഫോഴ്‌സ്, ഡോഗ് സ്‌ക്വാഡ് എന്നിവരും തിരച്ചിലിൽ പങ്കെടുക്കും. ചാലിയാറിൽ ഇന്നും തിരച്ചിൽ തുടരും. സർക്കാർ കണക്കുകളനുസരിച്ച് 205 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും.