ആദ്യം വീടെടുത്ത് തരാമെന്നായിരുന്നു വാഗ്ദാനം, പിന്നീട് സ്വന്തമായി കണ്ടെത്താൻ ആവശ്യപ്പെട്ടു, ക്യാമ്പ് അവസാനിപ്പിച്ച് സ്കൂൾ തുറക്കണം, ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നു, 6000 രൂപയ്ക്ക് വീടുകൾ കിട്ടാനില്ല; ദുരന്തത്തെ അതിജീവിച്ചവർ വീണ്ടും ദുരിതത്തിൽ

Spread the love

കൽപ്പറ്റ: ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ദുരിതബാധിതരെ വാടകവീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ച ദിവസം എത്തിയിട്ടും 254 കുടുംബങ്ങളിലെ ദുരിതബാധിതർ ഇപ്പോഴും ക്യാമ്പുകളിൽ തന്നെ.

സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടുകൾ ലഭ്യമല്ലാത്തതും വീട്ടുടമകൾ മുൻകൂർ തുക ചോദിക്കുന്നതുമാണ് വാടക വീടുകൾ കിട്ടാൻ പ്രതിസന്ധിയാകുന്നത്. അതിനിടെ, ക്യാമ്പുകൾ വേഗത്തിൽ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായും ദുരിതബാധിതർ പറയുന്നു.

ആദ്യം വീടെടുത്ത് തരാമെന്നായിരുന്നു വാഗ്ദാനം, പിന്നീട് നമ്മൾ തന്നെ വീട് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. സ്കൂളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ക്യാമ്പ് അവസാനിപ്പിച്ച് സ്കൂൾ തുറക്കണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട് കിട്ടാനില്ല. അതോടെ മകളുടെ വീട്ടിലേക്ക് മാറേണ്ട സ്ഥിതിയായി. വീട് നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ ദുരിതം സർക്കാർ മനസിലാക്കണമെന്നും മുണ്ടക്കൈ സ്വദേശിയായ വീട്ടമ്മ പറയുന്നു.