play-sharp-fill
‘ഇത് ബീഫ് കഴിക്കുന്നവർക്കുള്ള മറുപടി, മലപ്പുറത്തായിരുന്നു ദുരന്തം സംഭവിക്കേണ്ടത്, വയനാട്ടിലുള്ളവരെ സഹായിക്കരുത്, രാഹുലിനെ വിജയിപ്പിച്ചവർക്ക് ഇതുതന്നെ സംഭവിക്കണം’; ഒരു നാട് ഒലിച്ചു പോയതിന്റെ ഞെട്ടലിൽ നിൽക്കുമ്പോഴും ക്രൂരതയുടെ മറ്റൊരു മുഖവുമായി സോഷ്യൽ മീഡിയയിൽ ഒരു വിഭാ​ഗം; സോഷ്യൽ മീഡിയ തിരിച്ചും പ്രതികരിച്ചതോടെ ചില കമന്റുകൾ അപ്രത്യക്ഷം

വയനാട്: നേരം പുലർന്നപ്പോൾ ഒരു നാടാകെ ഒലിച്ചുപോയതിന്റെ ഞെട്ടലിലാണ് രാജ്യം മുഴുവൻ. രാപ്പകൽ വിശ്രമമില്ലാതെ ഉറ്റവരെ കണ്ടെത്താനായി തെരച്ചിൽ തുടരുകയാണ്. ഈ ദുരന്ത സമയം പോലും വർഗീയ പ്രചരണങ്ങൾക്കായി ഉപയോഗിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

‘ഇത് ബീഫ് കഴിക്കുന്നവർക്കുള്ള മറുപടി, മലപ്പുറത്തായിരുന്നു ഇത്തരമൊരു ദുരന്തം നടക്കേണ്ടിയിരുന്നത്, രാഹുലിനെ വിജയിപ്പിച്ചതിന് ഇങ്ങനെ തന്നെ സംഭവിക്കണം, വയനാട്ടിലുള്ളവരെ സഹായിക്കാൻ ആരും തയ്യാറാവരുത്, ധനസഹായം നൽകരുത്’ തുടങ്ങിയ കമന്റുകളാണ് ദുരന്തഭൂമിയിൽ നിന്നുള്ള വീഡിയോകളുടെയും ഫോട്ടോകളുടെയും താഴെ പലരും പോസ്റ്റ് ചെയ്യുന്നത്.

ഒരു ആയുസ് മുഴുവൻ കഷ്‌ടപ്പെട്ടുണ്ടാക്കിയതെല്ലാം ഒറ്റ ദിവസം കൊണ്ട് നഷ്‌ടപ്പെട്ടവർക്ക് മുന്നിൽ ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ നോന്നു എന്ന് ഇതിന് മറുപടിയായി പലരും പോസ്റ്റിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യൽ മീഡിയ തിരിച്ചും പ്രതികരിച്ച് തുടങ്ങി എന്നറിഞ്ഞതോടെ ഇത്തരം നെഗറ്റീവ് കമന്റുകളിൽ പലതും അപ്രത്യക്ഷമായി. അതേസമയം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായ നടി നിഖില വിമലിന്റെ വീഡിയോ ആംഐഎക്‌സ്‌ട്രേഡർ’ എന്ന എക്‌സ് ഹാൻഡിലിലൂടെ ‘ആർഎസ്‌എസ് വയനാട്’ എന്ന പേരിൽ പ്രചരിപ്പിച്ചു.

‘വയനാട്ടിലെ ജനങ്ങൾക്കായി ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് ആർഎസ്‌എസ് പ്രവർത്തകർ ജനങ്ങളെ സഹായിക്കുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. തന്റെ നിലപാടുകളും രാഷ്‌ട്രീയവും തുറന്നുപറഞ്ഞതിന്റെ പേരിൽ നേരത്തേ സംഘപരിവാർ അനുഭാവികളിൽ നിന്ന് സൈബർ ആക്രമണം നേരിട്ടിട്ടുള്ള ആളാണ് നിഖില.