play-sharp-fill
വയനാട് പ്രകൃതി ദുരന്തം: 240 മൃതദേഹങ്ങൾ കണ്ടെത്തി, ഇരുന്നൂറിലധികം പേർ കാണാമറയത്ത്

വയനാട് പ്രകൃതി ദുരന്തം: 240 മൃതദേഹങ്ങൾ കണ്ടെത്തി, ഇരുന്നൂറിലധികം പേർ കാണാമറയത്ത്

 

കൽപ്പറ്റ: കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ കണ്ടെടുത്തത് 240 മൃതദേഹങ്ങൾ. 225 പേരെ ഇനിയും കണ്ടെത്താനുള്ളതെന്നും അനൗദ്യോഗിക കണക്കുകൾ പറയുന്നു. അതേസമയം, സർക്കാർ ഇതുവരെയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത് 158 മരണങ്ങളാണ്.

 

മരിച്ചവരിൽ 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 73 പേർ പുരുഷന്മാരും 66 പേർ സ്ത്രീകളുമാണ്. 18 പേർ കുട്ടികളാണ്. ഒരു മൃതദേഹത്തിന്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 147 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ട്‌ടങ്ങൾ ലഭിച്ചതിൽ 42 എണ്ണം പോസ്റ്റുമോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.


 

213 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 97 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. 117 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടിൽ 92 പേരും മലപ്പുറത്ത് അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ദുരന്തമുണ്ടായ ചൂരൽമഴ പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തെ കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ട്. പുഴയിലെ നീരൊഴുക്ക് വർധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു.