സ്വന്തം ലേഖകൻ
വയനാട്: ജില്ലയിലെ നിരവിൽപ്പുഴ കീച്ചേരി കോളനിയിൽ യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടർനാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകൻ മണിക്കുട്ടൻ (22), തൊണ്ടർനാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകൾ വിനീത (22) എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.
ഒരു ഷാളിലാണ് ഇരുവരേയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിനീത ഗർഭിണിയായിരുന്നെന്നും ബന്ധുക്കൾ പറയുന്നുണ്ട്. മൃതദേഹം ജീർണ്ണിച്ച സ്ഥിതിയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാതിരിമന്ദത്ത് താമസിച്ച് വരുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഇരുവരും ആരോടും പറയാതെ കീച്ചേരി ആദിവാസി കോളനിയിലെത്തിയത് എന്നാണ് വിവരം. ഒറ്റപ്പെട്ട സ്ഥലമായിരുന്നതിനാൽ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. തൊണ്ടർനാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ തുടങ്ങി.