video
play-sharp-fill

കല്പറ്റ പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം; വിവരങ്ങൾ ശേഖരിച്ച് അന്വേഷണസംഘം

കല്പറ്റ പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം; വിവരങ്ങൾ ശേഖരിച്ച് അന്വേഷണസംഘം

Spread the love

വയനാട്: കല്പറ്റ പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണസംഘം.

അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി.

ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള അന്വേഷണസംഘം തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഉത്തരമേഖലാ ഡിഐജിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായി എന്നായിരുന്നു കണ്ടെത്തല്‍.

കല്പറ്റ സ്റ്റേഷന്‍ ശുചിമുറിയില്‍ ഷവറില്‍ തൂങ്ങിയ നിലയിലാണ് ആദിവാസി യുവാവ് ഗോകുലിനെ കണ്ടെത്തിയത്.