മുണ്ടക്കൈ – ചൂരല്‍മല ദുരന്തം: ദുരിതബാധിതര്‍ക്ക് നൂറ് വീട് പണിയാനുള്ള സ്ഥലം കണ്ടെത്തി കോൺഗ്രസ്; രജിസ്ട്രേഷൻ ഈ മാസം 13ന്

Spread the love

വയനാട്: മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്കായുള്ള ഭവന പദ്ധതിക്കായി  സ്ഥലം കണ്ടെത്തി കോണ്‍ഗ്രസ്. നൂറ് വീട് പണിയാൻ മൂന്നിടങ്ങളില്‍ ആയാണ് സ്ഥലം കണ്ടെത്തിയത്. ഇതില്‍ മേപ്പാടി പഞ്ചായത്തില്‍ കണ്ടെത്തിയ മൂന്നേകാല്‍ ഏക്കർ സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ ഈ മാസം 13 ന് നടക്കുമെന്ന് വയനാട് ഡിസിസി പ്രസിഡൻ്റ് ടിജെ ഐസക് വ്യക്തമാക്കി.

video
play-sharp-fill

ഭവന പദ്ധതിയുടെ തറക്കല്ലിടല്‍ ഉടൻ നടക്കും. തോട്ടഭൂമി ആണോ എന്നത് ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് സ്ഥലം രജിസ്റ്റർ ചെയ്യുന്നതെന്ന് ടിജെ ഐസക് വ്യക്തമാക്കി.