വയനാട് ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്; ദുരന്തബാധിതർക്ക് കൈമാറുന്നത് 51 വീടുകൾ; ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം നാളെ നടക്കും

Spread the love

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്.

video
play-sharp-fill

51 വീടുകളാണ് ദുരന്തബാധിതർക്ക് ഇന്ന് കൈമാറുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വീടുകളുടെ കൈമാറ്റം നിർവ്വഹിക്കും.

പ്രിയങ്ക ഗാന്ധി എംപിയാണ് മുഖ്യാതിഥി. 8 സെന്റില്‍ 1060 ചതുരശ്ര അടിയുള്ള മൂന്ന് ബെഡ് റൂമുകളോട് കൂടിയ വീടാണ് ദുരന്തബാധിതർക്കായി ലീഗ് നിർമ്മിച്ചു നല്‍കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആതേസമയം, ചൂരല്‍മല മുണ്ടക്കൈ ദുരന്ത ബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യ ഘട്ട കൈമാറ്റം നാളെ നടക്കും. 178 വീടുകളാണ് കൈമാറുക.

മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോല്‍ ദാനവും പട്ടയം കൈമാറലും നടത്തും. ആയിരം ചതുരശ്രയടിയുള്ള വീടും 7 സെൻ്റ് ഭൂമിയുമാണ് ദുരന്ത ബാധിതർക്ക് ലഭിക്കുന്നത്.

വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കുന്നത്. വീടുകളുടെ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നത് ടൗണ്‍ഷിപ്പില്‍ തുടരുകയാണ്. പ്രിയങ്ക ഗാന്ധി എംപി ഇന്ന് 11 മണിയോടെ ടൗണ്‍ഷിപ്പില്‍ സന്ദർശനം നടത്തും.