
കല്പറ്റ: ശക്തമായ മഴയെ തുടർന്ന് ബാണാസുര സാഗറിന്റെ ഷട്ടറുകള്‍ വീണ്ടും ഉയർത്തി.
വൃഷ്ടി പ്രദേശത്ത് മഴ വീണ്ടും ശക്തമായതിനെ തുടർന്നാണ് നടപടി.
20 സെൻ്റിമീറ്റർ ആണ് ഇപ്പോള്‍ ഉയർത്തിയത്. അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉച്ചയോടെ സ്‌പില്‍വെ ഷട്ടറുകള്‍ 10 സെന്റിമീറ്റർ ഉയർത്തിയിരുന്നു.
26.10 ക്യുമക്സ് അധിക ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയർത്തിയതിനെ തുടർന്ന് കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നിന് പിന്നാലെ മറ്റൊരു ന്യൂന മർദ്ദം കൂടി രൂപപ്പെട്ടതോടെ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.