
കല്‍പ്പറ്റ: വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടറുമായി സംവദിക്കാന്‍ അവസരമൊരുക്കി വയനാട് കളക്ടർ.
‘ഗുഡ് മോണിംഗ് കളക്ടർ’ എന്ന പേരിലാണ് ഈ പ്രത്യേക പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഹൈസ്കൂള്‍ മുതല്‍ കോളേജ് തലവരെയുള്ള വിദ്യാർത്ഥികള്‍ക്ക് ജില്ലാ കളക്ടറുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും ആശയങ്ങള്‍ പങ്കുവയ്ക്കാനും ഈ പദ്ധതി വഴി സാധിക്കും.
വിദ്യാർത്ഥികള്‍ക്ക് ഭരണ സംവിധാനങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും അവരുടെ ചിന്തകളും സ്വപ്നങ്ങളും ഭരണ സംവിധാനവുമായി ബന്ധിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
പ്രതിവാര ബുധനാഴ്ചകളിലാണ് പരിപാടി നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 9.00 മണി മുതല്‍ 10.45 വരെയാകും ജില്ലാ കളക്ടറുമായുള്ള സംവാദ സമയം. ഓരോ സ്കൂളില്‍ നിന്നും പരമാവധി 16 പേരടങ്ങുന്ന ടീമുകള്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാലയങ്ങള്‍ ഗൂഗിള്‍ ഫോമിന്റെ സഹായത്തോടെ ആവശ്യമായ വിവരങ്ങള്‍ സമർപ്പിക്കേണ്ടതുമാണ്. ഇതിലൂടെ ജില്ലയിലുടനീളം നിന്നുള്ള വിദ്യാർത്ഥികള്‍ക്ക് അവരുടെ ആഗ്രഹങ്ങളും ചോദ്യങ്ങളും നേരിട്ട് കളക്ടറുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും.




