വയനാട് ഉരുള്‍പൊട്ടല്‍: കോണ്‍ഗ്രസ്–ലീഗ് സംഭാവന നാമമാത്രമെന്ന് കെടി ജലീല്‍

Spread the love

വയനാട് ഉരുള്‍പൊട്ടലില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്വരൂപിച്ച ഫണ്ടിലേക്ക് കോണ്‍ഗ്രസും മുസ്ലീം ലീഗും നല്‍കിയ സംഭാവന നാമമാത്രമാണെന്ന് ആരോപിച്ച് കെടി ജലീല്‍ എംഎല്‍എ.

video
play-sharp-fill

ആകെ 774 കോടി രൂപയുടെ പുനരധിവാസ പാക്കേജില്‍ കോണ്‍ഗ്രസ് സംഭാവനയായി നല്‍കിയിരിക്കുന്നത് വെറും അഞ്ചര ലക്ഷം രൂപ മാത്രമാണെന്നും മുസ്ലീം ലീഗ് ഏഴര ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്നും ജലീല്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് പാക്കേജ്: ആകെ സംഭാവന: 774 കോടി. അതില്‍ കോണ്‍ഗ്രസ് വക വെറും; അഞ്ചര ലക്ഷം: ലീഗ് വക: ഏഴര ലക്ഷം. വയനാട്ടിലെ പ്രകൃതി ദുരന്തത്തില്‍ ഒരു പ്രദേശം മുഴുവന്‍ ഒലിച്ചു പോയി. 298 മനുഷ്യരാണ് മരിച്ചത്. കേരളം കണ്ട ഏറ്റവും വലിയ ആള്‍ നഷ്ടം. 44 പേരുടെ മൃതദേഹങ്ങള്‍ ഭൂമി തന്നെ വിഴുങ്ങി. നാനൂറിലധികം വീടുകള്‍ മലവെള്ളപ്പാച്ചില്‍ അടിച്ചെടുത്ത് കൊണ്ടുപോയി. മനുഷ്യര്‍ ഞെട്ടിത്തരിച്ചു നിന്ന നിമിഷങ്ങള്‍. എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന വന്നു.

2018-ലെ മഹാപ്രളയം തീര്‍ത്ത നഷ്ടവും കോവിഡ് തീര്‍ത്ത സാമ്പത്തിക പ്രയാസവും വകവെക്കാതെ മനസാക്ഷിയുള്ള മുഴുവന്‍ മനുഷ്യരും ആവുന്ന സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മൊത്തം പിരിഞ്ഞു കിട്ടിയത്: 774.98 കോടി രൂപ. അതില്‍ കോണ്‍ഗ്രസ് വക സംഭാവന വെറും: അഞ്ചര ലക്ഷം രൂപ. കൃത്യം പറഞ്ഞാല്‍ 5,36,500/= രൂപ.

1)വി.ഡി.സതീശന്‍ MLA: 1 ലക്ഷം,

2)എം.കെ.രാഘവന്‍ MP: 1 ലക്ഷം

3)ഉണ്ണിത്താന്‍ MP: 1 ലക്ഷം

4)എ.കെ.ആന്റണി: 50,000/-

5)രമേശ് ചെന്നിത്തല MLA: 50,000/-

6)ടി.സിദ്ദീഖ് MLA: 50,000/-

7)സി.ആര്‍.മഹേഷ് MLA: 50,000/-

8)തെന്നല ബാലകൃഷ്ണ പിള്ള: 36,500/-

ഇതിന് പുറമെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കളോ, കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് യൂണിറ്റുകളോ, സര്‍വീസ് സംഘടനകളോ പത്തു പൈസ നല്‍കിയിട്ടുണ്ടെങ്കില്‍ അതു പുറത്തു വിടാന്‍ കോണ്‍ഗ്രസ്സിനെ വെല്ലുവിളിക്കുന്നു. വയനാട് എം.പി ആയിരുന്ന രാഹുല്‍ ഗാന്ധിയോ ഇപ്പോഴത്തെ എം.പി പ്രിയങ്ക ഗാന്ധിയോ ഒരു രൂപ പോലും നല്‍കിയില്ല.

സ്വന്തം ഫണ്ട് പിരിച്ച്‌ 100 വീടുണ്ടാക്കി കൊടുക്കും എന്നു പറഞ്ഞ കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസും ജനങ്ങളില്‍ നിന്ന് പണം പിരിച്ചു. ഈ നിമിഷം വരെ എത്ര രൂപ പിരിഞ്ഞു കിട്ടി എന്നു പോലും കോണ്‍ഗ്രസ്സോ യൂത്ത് കോണ്‍ഗ്രസ്സോ വെളിപ്പെടുത്തിയിട്ടില്ല. എല്ലാം പിരിച്ച നേതാക്കളുടെ കീശയിലും വയറ്റിലും വിശ്രമിക്കുകയാണ്. അതിനി പൊങ്ങുമെന്ന് തോന്നുന്നില്ല.

15 ലീഗ് MLA-മാര്‍ 50,000/= രൂപ വെച്ച്‌ ഏഴര ലക്ഷം രൂപയല്ലാതെ ലീഗോ യൂത്ത് ലീഗോ, ലീഗിന്റെ സര്‍വീസ് സംഘടനകളോ, കെ.എം.സി.സിയോ ഒരു ചില്ലിപ്പൈസ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ ധൈര്യസമേതം അത് വെളിപ്പെടുത്തട്ടെ. ലീഗും ജനങ്ങളില്‍ നിന്ന് പിരിവു നടത്തി. 100 വീടുകള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു. 45 കോടിയോളം പിരിച്ചെടുത്തു. വീടു നിര്‍മ്മാണം നടന്നു വരുന്നു. ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നാലയലത്ത് പോലും ലീഗിന്റെ ഭവനസമുച്ചയം എത്തില്ല. കാത്തിരുന്ന് കാണാം.